ബഹ്റൈനിൽ നിന്നും 172 യാത്രക്കാരുമായി സംസ്കൃതിയും കെ എസ് സി എ യും സംയുക്തമായി ചാർട്ടർ ചെയ്ത വിമാനം കൊച്ചിയിലെത്തി

Screenshot_20200624_164337

മനാമ: സംസ്കൃതി ബഹ്‌റൈനും, കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷനും ചേർന്ന് ചാർട്ടേർഡ് ചെയ്ത ഗൾഫ് എയർ വിമാനം 172 യാത്രക്കാരുമായി കൊച്ചിയിലേക്ക് പറന്നു. ജൂൺ 20 മുതൽ കോവിഡ് ടെസ്റ്റ്‌ നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ യാത്ര ചെയ്യാനാകു എന്ന കേരള സർക്കാർ നിബന്ധന ആശങ്കകൾക്ക് വഴിവെച്ചിരുന്നെന്നും എന്നാൽ അത് 25 ജൂണിന് ശേഷം മാത്രമേ പ്രാബല്യത്തിൽ വരു എന്ന് മാറ്റിയതുകൊണ്ടാണ് ഇന്ന് വിമാനത്തിന് പുറപ്പെടാനായതെന്നും മറ്റുള്ള സംഘടനകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചിലവിലാണ് വിമാനം പറത്തിയത് എന്നതിനുള്ള സന്തോഷവും ഭാരവാഹികൾ പങ്കുവെച്ചു. 25ന് ശേഷം ടെസ്റ്റുകൾ നടത്തിയേ പോകാൻ പാടുള്ളു എന്ന തീരുമാനത്തിൽ മാറ്റം വന്നില്ലെങ്കിൽ പ്രയാസങ്ങളുടെ ആക്കം കൂട്ടും എന്ന ആശങ്ക ഉണ്ടെങ്കിലും, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇനിയും വിമാനം പറത്താൻ വേണ്ട നടപടികളുമായി മുൻപോട്ടുപോകാൻ തന്നെയാണ് രണ്ടു സംഘടനകളുടെയും തീരുമാനം.

പ്രവർത്തനങ്ങൾക്ക് എല്ലാവരുടേയും പിന്തുണ ഇനിയും ഉണ്ടാകണം എന്ന അഭ്യർഥനയോടെ കൂടെ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ഭാരവാഹികൾ സംയുക്തമായി അറിയിച്ചു. സംസ്കൃതി ബഹ്റൈൻ പ്രസിഡന്റ്‌ ശ്രീ സുരേഷ് ബാബു, ജനറൽ സെക്രട്ടറി പ്രവീൺ നായർ, KSCA പ്രസിഡന്റ്‌ സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി സതീഷ് നാരായണൻ മറ്റ് കമ്മിറ്റി അംഗങ്ങൾ, ഭാരവാഹികൾ എന്നിവർ യാത്രയയപ്പിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!