bahrainvartha-official-logo
Search
Close this search box.

കേരളത്തിൽ ഇന്ന്​ ​152 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു; 81 പേർക്ക്​ രോഗം​ ഭേദമായി

IMG-20200624-WA0187

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ബുധനാഴ്​ച 152 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 81 പേർക്ക്​ രോഗം​ ഭേദമായി.  തിരുവനന്തപുരം 4, കൊല്ലം 18, പത്തനംതിട്ട 25, കോട്ടയം 7, ഇടുക്കി  6, ആലപ്പുഴ 15, എറണാകുളം  8,  തൃശൂർ 15,  പാലക്കാട്​ 16, മലപ്പുറം 10, കോഴിക്കോട്​  3, വയനാട്​  2, കണ്ണൂർ 17, കാസർകോട്​ 6 എന്നിങ്ങനെയാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​​.

98 പേർ വിദേശത്തുനിന്ന്​ വന്നവരാണ്​. മറ്റു സംസ്​ഥാനങ്ങളിൽനിന്ന്​ വന്നവർ 46 പേരും സമ്പർക്ക വഴി എട്ടുപേർക്കുമാണ്​ രോഗം സ്​ഥിരീകരിച്ചത്​. സംസ്​ഥാനത്ത്​ ഇതുവരെ 3603 പേർക്ക്​​ രോഗം സ്​ഥിരീകരിച്ചു. 1691 പേർ നിലവിൽ ചികിത്സയിലുണ്ട്​. 288 പേരെ ഇന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4941 സാമ്പിളുകൾ പരിശോധിച്ചു. 2282 പേർ ആശുപത്രിയിലുണ്ട്​. 111 ഹോട്ട്​സ്​പോട്ടുകളാണ്​ ആകെ സംസ്​ഥാനത്തുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!