bahrainvartha-official-logo
Search
Close this search box.

കോവിഡ്-19: ബഹ്റൈനിൽ നാല് മരണം കൂടി; ആകെ മരണം 82 ആയി

IMG-20200628-WA0077

മനാമ: കോവിഡ്-19 ബാധിതരായ നാല് പേർ കൂടി ബഹ്റൈനിൽ മരണപ്പെട്ടു. ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് പ്രവാസികളും ഒരു സ്വദേശി പൗരനുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ്-19 നെ തുടര്‍ന്നുള്ള മരണം 82 ആയി.

37, 44, 58 വയസുള്ള പ്രവാസികളായ മൂന്ന് പുരുഷന്മാരും 44 കാരനായ ബഹ്റൈനി പൗരനുമാണ് ഇന്ന് മരണപ്പെട്ടവർ. ഇന്നലെ നാല് സ്വദേശികളും ഒരു പ്രവാസിയുമടക്കം അഞ്ച് പേർ മരണപ്പെട്ടിരുന്നു.

നിലവിൽ 5404 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 19781 പേർ ആകെ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 529242 പേരെയാണ് രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയത്. 78 പേർ നിലവിൽ പ്രത്യേക പരിചരണം ആവിശ്യമായ നിലയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരിൽ 39 പേർ ഗുരുതരാവസ്ഥയിലാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!