മനാമ: മുൻ ബഹ്റൈന്‍ പ്രവാസിയും കേരളീയ സമാജം ഭാരവാഹിയുമായിരുന്ന രവീന്ദ്രന്‍ നാട്ടില്‍ അന്തരിച്ചു. 67 വയസായിരുന്നു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികത്സയിലായിരുന്നു. കേരളീയ സമാജത്തില്‍ അസിസ്റ്റന്റ് ട്രഷററായി് പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ലൈബ്രേറിയന്‍ വിവിധ സബ് കമ്മറ്റി അംഗം എന്ന നിലയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സൂര്യ ബഹറൈന്‍ സംഘടനയുടെ സ്ഥാപക അംഗവും നാട്ടില്‍ പോകുന്നതുവരെ പ്രധാന പ്രവര്‍ത്തകനും ആയിരുന്നു. ബഹ്റൈനിലെ സൂപ്പര്‍ എക്സ്പ്രസ് കാര്‍ഗോ എന്ന സ്ഥാപനത്തിലാണ് ദീർഘകാലമായി ജോലി ചെയ്തിരുന്നത്. ആരോഗ്യനില തീരെ വഷളായതിനെ തുടര്‍ന്ന് ആഴ്ച്ചയില്‍ 4 ദിവസം ഡയാലിസിന് വിധേയമാക്കിയിരുന്നു.
ബഹ്‌റൈന്‍ പ്രവാസികള്‍ക്കിടയില്‍ ഏറെ സുപരിചിതനായ രവീന്ദ്രന്റെ നിര്യാണത്തില്‍ വിവിധ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാസ ലോകത്തിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് സംഘടനകളും സാമൂഹിക പ്രവർത്തകരും അനുശോചന കുറിപ്പില്‍ അറിയിച്ചു.