മനാമ: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കേരളീയ സമാജം പ്രഖ്യാപിച്ച മരണാനന്തര ധനസഹായ വിതരണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ജിസിസി യില്‍ ആദ്യമായിട്ടാണ് ഒരു മലയാളി കൂട്ടായ്മ കൊറോണരോഗ ബാധിതരായി മരണപ്പെട്ട പ്രവാസികളുടെ ആശ്രിതര്‍ക്ക് ധനസഹായം പ്രഖ്യാപിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള പറഞ്ഞു.
കൊറോണ ബാധിച്ചു മരണപെട്ടവരുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സമാജവുമായി ബന്ധപെട്ടുബാങ്ക് വിവരങ്ങള്‍ അടക്കം ആവശ്യമായ രേഖകള്‍ നല്‍കാമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്തുമായി 39449287 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സമാജം പത്രക്കുറിപ്പില്‍ പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ അറിയിച്ചു.