മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 ബാധിതരായ 736 പേര്‍ കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 20517 ആയി ഉയർന്നു. അതേസമയം ജൂൺ 28 ന് 24 മണിക്കൂറിനിടെ 7274 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 438 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 279 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകര്‍ന്നിരിക്കുന്നത്.
നിലവില്‍ 5105 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 41 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 5 പ്രവാസികളും 5 സ്വദേശികളും അടക്കം പത്ത് പേർക്കാണ് രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. ഇതോടെ ആകെ മരണ സംഖ്യ 83 ആയിട്ടുണ്ട്. ഇവരിൽ 3 പേർ മലയാളികളാണ്. ഇതുവരെ 536516 പേരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.