ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ സൗജന്യ വിമാന യാത്രക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

Air flight

മനാമ: കോവിഡ്  മഹാമാരിയുടെ വ്യാപന സാഹചര്യത്തിൽ   ബഹ്‌റൈൻ കേരളീയ സമാജം നടപ്പിലാക്കി വരുന്നു വിവിധ കാരുണ്യ പ്രവത്തനങ്ങളിൽ ബഹ്‌റൈൻ മലയാളികളുടെ ശ്രദ്ധയാകർഷിച്ച സൗജന്യ വിമാന സർവീസിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നതായി   സമാജം വാർത്ത കുറിപ്പിൽ അറിയിച്ചു.

ബഹ്‌റൈൻ മലയാളികൾക്കിടയിലെ സാമ്പത്തികമായി ബുദ്ധിമുട്ടുകയും  ജോലി നഷ്ട്ടപെടുകയും ചെയ്തവർക്ക്‌ വേണ്ടിയുള്ള വിമാന സർവീസ് ജൂലായ് മൂന്നാം വാരം സർവീസ് നടത്തും .
ജോലി നഷ്ടപ്പെടുകയും സാമ്പത്തിക പ്രയാസം അനുഭവിക്കുകയും ചെയ്യുന്ന അർഹരായ മലയാളികൾക്ക് സൗജന്യ യാത്രക്ക് അപേക്ഷിക്കാം ,
പാസ്പോര്ട്ട് കോപ്പിയും ജോലി നഷ്ട്ടപെട്ട രേഖകളും അപേക്ഷയോടൊപ്പം സമാജത്തിൽ സമർപ്പിക്കണമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്‌ണ പിള്ള പറഞ്ഞു

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 39291940, 39165761, 33369895, 39449287. സമൂഹത്തിലെ അശരണരായ സഹജീവികൾക്ക്  സൗജന്യ യാത്രക്ക്  സഹകരിച്ച മുഴുവൻ സമാജം സുഹൃത്തുക്കൾക്കും നന്ദി രേഖപെടുത്തുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്‌ണ പിള്ളയും  ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!