മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈൻ കേന്ദ്ര ഘടകം സാക്കിറിൽ ഒരുക്കിയ ഡിസേർട് ക്യാമ്പ് യുവാക്കൾക്ക് ആവേശമായി. യുവാക്കളുടെ വ്യത്യസ്ത അഭിരുചികൾ മനസ്സിലാക്കി ഒരുക്കിയ കലാകായികയിനങ്ങൾ ശ്രദ്ധ പിടിച്ചുപറ്റി. ക്യാമ്പ് യൂത്ത് ഇന്ത്യ പ്രെസിഡണ്ട് യൂനുസ് സലിം പരിപാടി ഉദ്ഘാടനം ചെയ്തു, ജന സെക്രട്ടറി അനീസ് വി കെ പരിപാടി നിയന്ദ്രിച്ചു. സജീബ്, റിയാസ്, ഇജാസ് എന്നിവർ നേതൃത്വം നൽകി.