മനാമ: ബഹ്‌റൈനില്‍ അയല്‍ക്കാരനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയുടെ അപ്പീല്‍ തള്ളി. ഇയാള്‍ക്ക് ഏഴ് വര്‍ഷത്തെ ശിക്ഷ വിധിച്ച നടപടി അപ്പീല്‍ കോടതി ശരിവെച്ചു. പ്രതി ശിക്ഷയ്ക്ക് അര്‍ഹനാണെന്ന് വ്യക്തമായതോടെയാണ് കോടതിയുടെ നടപടി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
അയല്‍ക്കാരനെ പ്രതി ഏതാണ്ട് 13 സെന്റീമീറ്റര്‍ വലിപ്പമുള്ള കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തിലും കൈകളില്‍ ഉള്‍പ്പെടെ നാലോളം ശരീര ഭാഗങ്ങളില്‍ കുത്തുകയായിരുന്നു. കേസ് അന്വേഷിച്ച പോലീസ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഏഴ് വര്‍ഷം ശിക്ഷ വിധിച്ചത്.