കുവൈറ്റ് സിറ്റി: അപ്പാര്‍ട്ട്മെന്റില്‍ മദ്യം നിര്‍മിച്ച് വിതരണം ചെയ്തിരുന്ന നാല് പ്രവാസികളെ കുവൈറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. അല്‍ ഖുസൗറിലെ അപ്പാട്ട്മെന്റിലാണ് സംഭവം. ബാഗുമായി നടന്നു പോകുന്ന ഒരാളെ സംശയം തോന്നിയതിനാല്‍ മുബാറക് അല്‍ കബീറിലെ സെക്യൂരിറ്റി പെട്രോളിങ് ഉദ്യോഗസ്ഥര്‍ പരിശോധിക്കാനായി വിളിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ അടുത്തേക്കെത്തിയതും ഇയാള്‍ ബാഗ് ഉപേക്ഷച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്‍ന്ന് പിടികൂടി. നാല് കുപ്പി മദ്യമാണ് ഇയാളുടെ ബാഗില്‍ നിന്നും കണ്ടെത്തിയത്.
മദ്യക്കുപ്പികളുടെ ഉറവിടം കണ്ടത്താനായി ഇയാളെ ചോദ്യം ചെയ്തപ്പേഴാണ് അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് നടക്കുന്ന മദ്യനിര്‍മാണത്തിന്റെ വിവരം ലഭിക്കുന്നത്. പിന്നീട് 210 ബാരലുകളിലായി സൂക്ഷിച്ചിരുന്ന മദ്യവും മൂന്ന് ഡിസ്റ്റിലേഷന്‍ ഉപകരണങ്ങളും അപ്പാര്‍ട്ട്മെന്റില്‍നിന്നും കണ്ടെത്തി. ഉദ്യോഗസ്ഥര്‍ മറ്റ് പ്രതികളേയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.