മനാമ: കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് ബഹ്റൈന്‍, റിയ ട്രാവല്‍സുമായി ചേര്‍ന്നു സംഘടിപ്പിച്ച കണ്ണൂര്‍ എയര്‍ പോര്‍ട്ടിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനം ജൂലായ് ആറിന് ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയരും. കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് പ്രസിഡന്റ് നജീബ് കടലായി, റിയാ ട്രാവെല്‍സ് എം. ഡി. അഷ്റഫ് കക്കണ്ടി എന്നിവരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഗള്‍ഫ് എയര്‍ വിമാനമാണ് ചാര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഗള്‍ഫ് എയര്‍ വിമാനം ആദ്യമായി കണ്ണൂര്‍ എയര്‍ പോര്‍ട്ടില്‍ പറന്നിറങ്ങുമ്പോള്‍ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതി ചേര്‍ക്കപ്പെടുമെന്നും, ബഹ്റൈന്‍ പ്രവാസികളുടെ ചിരകാലസ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതെന്നും ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ സംരംഭത്തിന്റെ വിജയത്തിന് അഹോരാത്രം പ്രയത്‌നിച്ച എം. വി. ജയരാജന്‍, കെ. കെ. രാഗേഷ് എം.പി. തുടങ്ങിയവരുടെ സഹകരണത്തിന് കണ്ണൂര്‍ എക്‌സ്പാറ്റ്‌സ് നന്ദി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 33393971, 17840884 എന്നീ നമ്പറുകളില്‍ ബന്ധപ്പെടെണ്ടതാണ്.