bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ രോഗവ്യാപനം അതിരൂക്ഷം; കോവിഡ് ബാധിതരുടെ എണ്ണം 6,73,904 ആയി ഉയര്‍ന്നു

covid-19

ന്യുഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ തോത് അതിരൂക്ഷമാകുന്നു. 24000-ലാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം എത്തി നില്‍ക്കുന്നത്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 6,73,904 ആണ്. 2,00,064 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ മഹാരാഷ്ട്രയില്‍ ആദ്യമായി 24 മണിക്കൂറില്‍ 7000ലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 295 പേരാണ് സംസ്ഥാനത്ത് മരിച്ചു. തമിഴ്നാട്ടിലും ഡല്‍ഹിയിലും രോഗികളുടെ എണ്ണത്തില്‍ ദിനം പ്രതി വര്‍ധനവാണ് ഉണ്ടാകുന്നത്. നാലായിരത്തിലധികം കേസുകളാണ് തമിഴ്നാട്ടില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറില്‍ 65 പേര്‍ മരിച്ചതോടെ ആകെ മരണ സംഖ്യ 1450 ആയി. 1,07,001 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 55 പേര്‍ ഇന്നലെ മരണപ്പെട്ടതോടെ 3004 ആയി ഡല്‍ഹിയിലെ മരണ നിരക്ക്. കര്‍ണാടകയില്‍ ഇന്നലെ 1,839 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതോടെ 21,549 ആയി ആകെ രോഗികളുടെ എണ്ണം. 335 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രോഗബാധയില്‍ വര്‍ധനവാണുള്ളത്. 26,554 പേര്‍ക്ക് ഉത്തര്‍പ്രദേശിലും 35,312 പേര്‍ക്ക് ഗുജറാത്തിലും, 17,699 പേര്‍ക്ക് ആന്ധ്രാപ്രദേശിലും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തില്‍ ഇതുവരെ കോവിഡിന് കീഴടങ്ങിയത് 1925 പേരാണ്. 773 പേര്‍ ഉത്തര്‍പ്രദേശിലും 218 പേര്‍ ആന്ധ്രാപ്രദേശിലും മരിച്ചു.

ഇതിനിടെ കേരളത്തിലെ സ്ഥിതിഗതികളും സങ്കീര്‍ണമാകുകയാണ്. സമ്പര്‍ക്ക രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് കേരളം. സംസ്ഥാനത്ത് 240 പേര്‍ക്കാണ് ഇന്നലെ (ജൂലൈ 4) കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ കേരളത്തില്‍ ഇന്നലെ മരിച്ച വണ്ടൂര്‍ ചോക്കോട് സ്വദേശിയുടെ ശ്രവപരിശോധനാ ഫലത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ 25 ആയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!