മനാമ: ഐവൈസിസി ബഹ്‌റൈന്റെ രണ്ടാമത് ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് ബുക്കിംഗ് തുടരുന്നു. തിരുവനന്തപുരത്തേക്കാണ് രണ്ടാമത്തെ വിമാനം ഒരുക്കിയിരിക്കുന്നത്. കൊല്ലം പ്രവാസി അസോസിയേഷനും, എക്‌സ്പ്രസ്സ് ട്രാവല്‍സുമായി സഹകരിച്ച് ഒരുക്കിയിരിക്കുന്ന വിമാനം ജൂലൈ 15ന് ബഹ്‌റൈനില്‍ നിന്ന് പറന്നുയരുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
46 കിലോ ലഗേജ് ഏഴ് കിലോ ഹാന്‍ഡ് ക്യാരി ചെയ്യുവാന്‍ സൗകര്യമുണ്ടാകും. രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമായിരിക്കും. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കിലൂടെ ബുക്ക് ചെയ്യാവുന്നതാണ്.
https://forms.gle/GGvCxjFfEim5Cn9G7
കൂടുതല്‍ വിവരങ്ങള്‍ക്ക് 38899576/38285008/33874100/36939280 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.