മനാമ: കോവിഡ്-19 വ്യാപനം തടയുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം. പൊതു ടോയ്‌ലറ്റ്, സോനാ ബാത്ത്, ട്രയല്‍ റൂം എന്നിവ അടച്ചിടും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇവ പ്രവര്‍ത്തിക്കില്ല. ബീച്ചുകളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒരുമിച്ചു കൂടാന്‍ പാടില്ല. കോര്‍ണീഷുകളിലെത്തുന്നവര്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. യാതൊരു കാരണവശാലും സാമൂഹിക അകലം പാലിക്കുന്നതില്‍ വിട്ടുവീഴ്ച്ച പാടില്ല.
പ്രവാസി യാത്രാ മിഷൻ ദൗത്യം തുടരുന്നു; 25 പേർ കൂടി നാടണഞ്ഞു
മാലിന്യങ്ങള്‍ ഇടക്കിടെ നീക്കം ചെയ്യുന്നതിനും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ജോലി കഴിഞ്ഞ് പോകുന്ന സമയത്ത് ശുചീകരിക്കാനും സംവിധാനം ഏര്‍പ്പെടുത്തണം. ദിനേന വാടകക്ക് കൊടുക്കുന്ന ഉപകരണങ്ങള്‍ ഉപയോഗ ശേഷം അണുവിമുക്തമാക്കണം. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകും.
ബഹ്റൈനിൽ 690 പേർ കൂടി കോവിഡ് മുക്തരായി; 510 പുതിയ കേസുകൾ
ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 4620 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരില്‍ 45 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെ മരണപ്പെട്ട 92 കാരനായ സ്വദേശിയടക്കം 98 പേര്‍ക്കാണ് ആകെ രാജ്യത്ത് വൈറസ് ബാധയില്‍ ജീവന്‍ നഷ്ടമായത്. ഇവരില്‍ 3 പേര്‍ മലയാളികളാണ്.