കോഴിക്കോട്: ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രണ്ട് പേരില്‍ നിന്ന് അരക്കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. കാസര്‍ഗോഡ് സ്വദേശികളായ അബ്ദുള്‍ ഫായിസ്, മുഹമ്മദ് അഫ്സല് എന്നിവരില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. സംഭവത്തില്‍ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമീപകാലത്ത് കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ ഏറ്റവും വലിയ സ്വര്ണവേട്ടയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1.100 കിലോഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് സൂചന.