bahrainvartha-official-logo
Search
Close this search box.

പത്തനംതിട്ടയില്‍ ക്വാറന്റീന്‍ ലംഘിച്ച പ്രവാസിയെ നാടകീയമായി പിടികൂടി പൊലീസും ആരോഗ്യപ്രവര്‍ത്തകരും; വൈറലായി ദൃശ്യങ്ങള്‍

nri pathanamthitta

പത്തനംതിട്ട: പത്തനംതിട്ടയില്‍ ക്വാറന്റീന്‍ ലംഘിച്ച പ്രവാസിയെ നാടകീയമായി പിടികൂടി പൊലീസും ആരോഗ്യപ്രവര്‍ത്തകരും. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട സെന്റ്പീറ്റേഴ്സ് ജംങ്ഷനില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. മാസ്‌ക്ക് ശരിക്ക് ധരിക്കാത്തതുകൊണ്ട് ഇയാള്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ മൂന്നു ദിവസം മുന്‍പ് ദുബായില്‍ നിന്നെത്തിയതാണെന്നും വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ഇയാളെന്നും മനസിലായി.

ശേഷം പിപിഇ കിറ്റ് അണിഞ്ഞ് ആരോഗ്യപ്രവര്‍ത്തര്‍ എത്തി ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഇയാളെ കീഴ്‌പ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പൊലീസുമായി ഉണ്ടായ ഉന്തും തള്ളിനുമിടയില്‍ ഇയാളുടെ കൈകള്‍ നിസാര പരിക്കേറ്റിട്ടുണ്ട്. വീട്ടില്‍ നിന്ന് വഴക്കിട്ട് ഇറങ്ങിയതാണെന്നാണ് വിവരം. ഇയാളുടെ റൂട്ട് മാപ്പ് ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!