മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന ബഹ്റൈന്‍ കേരളീയ സമാജം ലൈഫ് മെമ്പര്‍ ദേവദാസന്‍ നമ്പ്യാര്‍ക്ക് യാത്രയയപ്പ് നല്‍കി. നാല്പത്തി രണ്ടു വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുകയുകയും ചെയ്തിരുന്നു.
സമാജം പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായും നിശബ്ദമായും പ്രവര്‍ത്തിക്കുന്ന അംഗങ്ങളില്‍ ഒരാളായിരുന്നു ദേവദാസന്‍ നമ്പ്യാര്‍. നാട്ടിലെ ഭാവി ജീവിതത്തില്‍ ആരോഗ്യവും ശാന്തിയും ആശംസിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ളയും വര്‍ഗീസ് കാരക്കലും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.