bahrainvartha-official-logo
Search
Close this search box.

സ്വപ്ന സുരേഷിന്റെ നിയമനം പ്ലേസ്മെന്റ് ഏജൻസി വഴി, ഏത് അന്വേഷണവും നടക്കട്ടെ; മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi

തിരുവനന്തപുരം: സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഏത് അന്വേഷണം നടക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം പറയവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജോലിക്ക് എടുത്തത് പ്ലേസ്മെൻറ് ഏജൻസി വഴിയാണ്. ഇത്തരം പ്രോജക്ടുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നത് അസ്വാഭാവികമല്ല. പല പ്രോജക്ടുകളിലും ഇത്തരം ജോലിക്കെടുക്കൽ നടക്കാറുണ്ട്. അതിന് ഇവരുടെ ഇപ്പോഴത്തെ ചരിത്രമല്ല, മുമ്പത്തെ ചരിത്രം നോക്കുമ്പോൾ എടുത്തവർ പ്രവർത്തനപരിചയം കണക്കാക്കിയിരിക്കാം. അതിൽ സർക്കാരിന് ഒരു പങ്കുമില്ല. മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

ആദ്യം ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എങ്ങനെയാണ് എന്ന് പറയാം. രാജ്യത്തെ വിമാനത്താവളങ്ങളിൽ നടക്കുന്ന കാര്യങ്ങൾ കൃത്യതയോടെ ആകാനുള്ള സംവിധാനങ്ങൾ കേന്ദ്രസർക്കാർ ഒരുക്കിയിട്ടുണ്ട്. അതിൽ അപാകതകൾ വന്നാൽ കേന്ദ്രസർക്കാർ ഇടപെടും. ഇവിടത്തെ സംസ്ഥാന സർക്കാരിന് അതിൽ ഒന്നും ചെയ്യാനാകില്ല. പല കാലങ്ങളിലായി വിവിധ തരത്തിലുള്ള കള്ളക്കടത്ത് നടക്കാറുണ്ട്. ഇത് തടയാൻ വിപുലമായ തോതിൽ കസ്റ്റംസിനെ വിന്യസിച്ചിട്ടുള്ളത്. അവർ വിപുലമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഇത് വെട്ടിച്ചും ചില ഘട്ടത്തിൽ കള്ളക്കടത്ത് നടക്കാറുണ്ട്. ഇത് സംസ്ഥാനസർക്കാരുമായി എങ്ങനെ ബന്ധപ്പെടുന്നു? കള്ളക്കടത്ത് തടയാൻ നിയോഗിക്കപ്പെട്ട കസ്റ്റംസുണ്ട്. ഈ പാർസൽ സംസ്ഥാന ഏജൻസിക്കാണോ വന്നത്? ഇവിടെ എല്ലാവർക്കും അറിയാവുന്ന വസ്തുത, അത് അഡ്രസ് ചെയ്തത് യുഎഇ കോൺസുലേറ്റിലേക്കാണ്. യുഎഇ കോൺസുലേറ്റ് അധികാരപത്രം ഉപയോഗിച്ചാണ് കാര്യങ്ങൾ നടത്തിയത്. ഇതിൽ സംസ്ഥാനത്തിന് മറുപടി നൽകാനാകുമോ? ഇതിൽ നിങ്ങളെപ്പോലത്തെ അറിവേ സംസ്ഥാനസർക്കാരിനുമുള്ളൂ. സർക്കാരിൻറെ ഏത് റോളാണ് ഇതിൽ വരുന്നത്?

ഇനി ഈ പ്രശ്നത്തിൽ ഒരു വിവാദവനിത ഉണ്ടായി. ഈ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു ബന്ധവുമില്ല. ഇവിടെ ഐടി വകുപ്പുമായും ഇവർക്ക് നേരിട്ട് ബന്ധമില്ല. ഇവർക്ക് ഐടി വകുപ്പിന് കീഴിലെ ഒരു പ്രോജക്ടിൽ കരാർ ജോലിയാണ് ഈ വനിതയ്ക്ക്. മാർക്കറ്റിംഗ് ചുമതലയാണ് ഇവർക്ക് ഉണ്ടായിരുന്നത്. ഇത് കരാർ അടിസ്ഥാനത്തിലാണ്. ശ്രദ്ധിക്കേണ്ടത് ഇവരെ ജോലിക്ക് എടുത്തത് ഈ പ്രോജക്ട് മാനേജ്മെൻറ് നേരിട്ടല്ല. ഇവരെ ജോലിക്ക് എടുത്തത് പ്ലേസ്മെൻറ് ഏജൻസി വഴിയാണ്. ഇത്തരം പ്രോജക്ടുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നത് അസ്വാഭാവികമല്ല. പല പ്രോജക്ടുകളിലും ഇത്തരം ജോലിക്കെടുക്കൽ നടക്കാറുണ്ട്. അതിന് ഇവരുടെ ഇപ്പോഴത്തെ ചരിത്രമല്ല, മുമ്പത്തെ ചരിത്രം നോക്കുമ്പോൾ എടുത്തവർ പ്രവർത്തനപരിചയം കണക്കാക്കിയിരിക്കാം. അതിൽ സർക്കാരിന് ഒരു പങ്കുമില്ല. പ്രവർത്തനപരിചയം യുഎഇ കോൺസുലേറ്റിലും എയർ ഇന്ത്യ സാറ്റിലുമാണ്. ഇത് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളല്ല. ഇതൊന്നും സർക്കാർ അറിവോടെയല്ല. ഇവരുടെ നിയമനത്തിൽ ശുപാർശയുണ്ടോ എന്ന് എനിക്കറിയില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!