bahrainvartha-official-logo
Search
Close this search box.

സ്വര്‍ണ്ണ കള്ളക്കടത്തുമായി മുഖ്യമന്ത്രയുടെ ഓഫീസിന് ബന്ധം; സിബിഐ അന്വേഷണം വേണമെന്ന് ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി

oicc

മനാമ: ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമെന്ന് ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി. കേസ് സിബിഐ അന്വേഷിക്കണമെന്നും ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. കള്ളക്കടത്തിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവരണമെങ്കില്‍ കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രെറട്ടറി രാജു കല്ലുംപുറം ആവശ്യപ്പെട്ടു.

സ്വപ്ന സുരേഷ് താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ പുറത്താക്കപ്പെട്ട ഐ.ടി സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പെടയുള്ള ഭരണതലത്തിലെ ഉന്നതര്‍ സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്ന് അയവാസികള്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിട്ടുണ്ട്. എല്‍ ഡി ഫ് വന്നാല്‍ എല്ലാം ശരിയാകും എന്ന് പറഞ്ഞു അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളായി പ്രളയങ്ങളുടേയും , ഓഖി ദുരന്തത്തിന്റെയും, കൊറോണയുടെയും മറവില്‍ നടത്തിക്കൊണ്ടിരിക്കുന്ന വിവിധ ഇടപാടുകള്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. ഒഐസിസി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇടതുപക്ഷ മുന്നണിയിലെ പ്രധാന ഘടകകഷി നേതാവായ കാനം രാജേന്ദ്രന്‍ പോലും ഇത്തരം കാര്യങ്ങളില്‍ നിശബ്ദത പാലിക്കുന്നത് ലജ്ജാവഹമാണ്. സ്വപ്ന സുരേഷിന്റെ മന്ത്രിസഭയും ഭരണ സംവിധാനങ്ങളുമായി ഉള്ള അവിശുദ്ധ ബന്ധങ്ങള്‍ വസ്തുതപരമായി തെളിഞ്ഞിരിക്കുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കേരളം ചരിത്രത്തിലെ ഏറ്റവും വലിയ ഈ സ്വര്‍ണ്ണ കള്ളക്കടത്ത്. ഭരണ ന്വേതൃത്തത്തിലെ ഉന്നതര്‍ക്ക് ഇതില്‍ ബന്ധം ഉള്ളതിനാല്‍ സി ബി ഐ അന്വേഷണം അനിവാര്യമാണെന്നു ഒഐ സി ഗ്ലോബല്‍ കമ്മിറ്റി ആവിശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!