റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മറ്റൊരു മലപ്പുറം സ്വദേശി കൂടി മരണപ്പെട്ടു. മലപ്പുറം കോട്ടപ്പടി സ്വദേശി മച്ചിങ്ങൽ നജീബ്(50) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയോടെ റിയാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കും.
പരേതനായ തിരികൊട്ടിൽ കോയയുടെയും മൈമൂനത്തിന്റെയും മകനാണ്. ഭാര്യ: റൈഹാനത്ത്. മക്കൾ: ജഹാന ഷെറിൻ, ജസീം, ജാഹിസ്. സഹോദരങ്ങൾ: ഹമീദ് (റിയാദ്), നസീമ, റജീന.