മസ്‌ക്കറ്റ്: കോവിഡ് ബാധിച്ച് ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു. കിളിമാനൂര്‍ പുളിമാത്ത് സ്വദേശി വിജയകുമാര്‍ (51) ആണ് മരിച്ചത്. ഇന്ന് രാവിലെ അല്‍ ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കോവിഡ് സ്ഥിരീകരിച്ച് വിജയകുമാര്‍ വീട്ടില്‍ ഐസോലേഷനിലായിരുന്നു. 15 ദിവസം മുമ്പാണ് ശ്വാസ തടസം മൂലം ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായിതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോവിഡിനെ തുടര്‍ന്ന് ഒമാനില്‍ മരിക്കുന്ന 16-ാമത്തെ മലയാളിയാണ് വിജയകുമാര്‍.