മനാമ: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 1-2-3 സമ്മര്‍ ഓഫറിന് തുടക്കമായി. കുട്ടികളുടെ പ്രിയ്യപ്പെട്ട വിഭവങ്ങളായ ചോക്കലേറ്റ് ചിപ് കുക്കീസ്, ബിസ്‌ക്കറ്റ്, കോണ്‍ പഫ്‌സ് തുടങ്ങിയവയ്ക്ക് ഓഫറുകളുണ്ട്. ഹെല്‍ത്തി ജ്യൂസ്, ഫ്രോസണ്‍ ഫ്രൂട്ട്, ചീസ്, ബസ്മതി അരി, ധാന്യങ്ങള്‍, പഞ്ചസാര, ഈന്തപ്പഴം എന്നിവയെ കൂടാതെ ഡിറ്റര്‍ജന്റ്, വീടുകളിലെ ക്ലീനിങ് ഉപകരണങ്ങള്‍, വ്യക്തി ശുചിത്വ ഉല്‍പന്നങ്ങള്‍ എന്നിവയും ഓഫറിനത്തിലുണ്ട്.
സമ്മര്‍ വസ്ത്രങ്ങളുടെ വലിയ ശേഖരം തന്നെ ഓഫറില്‍ ലഭിക്കും. ഹെഡ്‌ഫോണ്‍, ചാര്‍ജറുകള്‍, യു.എസ്.ബി ഫ്‌ലാഷ് തുടങ്ങിയ ഗാഡ്‌ജെറ്റുകളും വിലക്കിഴിവില്‍ ലഭ്യമാകും. കൂടാതെ കുട്ടികളുടെ ഫര്‍ണിച്ചറും മറ്റു നിരവധി ഉത്പ്പന്നങ്ങളും ഇത്തവണ സമ്മര്‍ ഓഫറില്‍ ഉള്‍പ്പെടുമെന്നും ലുലു ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. ജൂലൈ പതിനഞ്ച് വരെയായിരിക്കും ഓഫര്‍ കാലാവധി.