bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ 24 മണിക്കൂറില്‍ 26,506 കോവിഡ് ബാധിതര്‍; ആകെ രോഗബാധിതരുടെ എണ്ണം 8 ലക്ഷത്തിനരികെ

covid in india

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറില്‍ 26,506 പുതിയ കോവിഡ് ബാധിതര്‍. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 7,93,802 ആയി. ഇന്നലെ മാത്രം 475 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 21,604 പേരാണ് രാജ്യത്ത് ഇതുവരെ മരണപ്പെട്ടത്. നിലവില്‍ 2,76,685 പേര്‍ ചികിത്സയിലും, 4,95,513 പേര്‍ കോവിഡില്‍ നിന്ന് മുക്തി നേടുകയും ചെയ്തു.

അതേസമയം രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 2.30 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 9,667 മരണങ്ങളും സംഭവിച്ചു. തമിഴ്നാടാണ് 1.26 ലക്ഷം കോവിഡ് രോഗികളുമായി രണ്ടാം സ്ഥാനത്തുള്ളത്.

കേരളത്തില്‍ ഇന്നലെ (ജൂലൈ 9) 339 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!