bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനില്‍ സഹോദരന്റെ ഭാര്യയുടെ ശരീരത്തില്‍ ചുടുള്ള സൂപ്പ് ഒഴിച്ച യുവാവിന് ഒരു വര്‍ഷം തടവ്

jail-case

മനാമ: ബഹ്റൈനില്‍ സഹോദരന്റെ ഭാര്യയുടെ ശരീരത്തില്‍ ചുടുള്ള സൂപ്പ് ഒഴിച്ച യുവാവിന് ഒരു വര്‍ഷം തടവ്. 35 കാരിയായ ബഹ്‌റൈന്‍ പൗരയാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ വര്‍ഷം മെയ് 7ന് ഇഫ്താറിനിടെയായിരുന്നു സംഭവം. പ്രതി മുഖത്തും ശരീരത്തിലും തിളച്ച സൂപ്പ് ഒഴിച്ചത്. തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇരുവരും തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. യുവതിയുടെ ശരീരത്തില്‍ മൂന്ന് ശതമാനം പൊള്ളലുണ്ടാക്കി. തുടര്‍ന്ന് യുവതി അക്രമിക്കെതിരെ ക്രിമിനല്‍ കോടതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇന്നലെയാണ് ക്രിമിനല്‍ കോടതി പ്രതിക്ക് 12 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!