bahrainvartha-official-logo
Search
Close this search box.

കാത്തിരിപ്പിന് വിരാമം; ബഹ്‌റൈനില്‍ ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ കഴിഞ്ഞിരുന്ന 27 മലയാളികള്‍ ഇന്ന് ജന്മനാടണയും

latest

മനാമ: ബഹ്‌റൈനിലെ വിവിധ ഡിപ്പോര്‍ട്ടേഷന്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന മലയാളികള്‍ ഇന്ന് ജന്മനാട്ടില്‍ തിരികെയെത്തും. സാമൂഹിക പ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ തലത്തില്‍ നടന്ന ഇടപെടലുകളുടെയും ഫലമായിട്ടാണ് 27 മലയാളികള്‍ക്ക് നാടണയാന്‍ വഴിയൊരുങ്ങിയത്. നിയമപരവും സാങ്കേതികവുമായ പലതരം കാരണങ്ങളാല്‍ ഡിപ്പോര്‍ട്ടേഷന്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന മലയാളികളുടെ തിരച്ചുപോക്ക് വേഗത്തില്‍ സാധ്യമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളെ അറിയിക്കുകയും ചെയ്തിരുന്നതായി ബഹ്‌റൈന്‍ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു.

പ്രവാസികളുടെ യാത്ര സാധ്യമാക്കുന്നതിന് പരിശ്രമിച്ച ബഹ്‌റൈനിലെ വിവിധ മന്ത്രാലയങ്ങള്‍, ഇന്ത്യന്‍ എംബസി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, നോര്‍ക്ക സി.ഇ.ഒ ഹരി കൃഷ്ണന്‍ നമ്പൂതിരി, എം.പിമാരായ ഡോ.ശശി തരൂര്‍, എന്‍.കെ പ്രേമചന്ദ്രന്‍ തുടങ്ങിയവരെല്ലാം ഈയവസരത്തില്‍ നന്ദിയറിക്കുന്നതായി കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നാട്ടിലെത്തുന്ന വിവിധ ജില്ലക്കാരായ യാത്രക്കാരെ അവരവരുടെ പ്രദേശങ്ങളില്‍ എത്തിക്കാനുള്ള വാഹന സൗകര്യവും നോര്‍ക്ക എര്‍പ്പെടുത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!