മനാമ: പടവ് കുടുംബവേദി 2020-2021വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന ഓണ്‍ലൈന്‍ യോഗത്തിലൂടെയായിരുന്നു ഭാരവാഹി തെരഞ്ഞെടുപ്പ്. സുനില്‍ ബാബു പ്രസിഡന്റ്, മുസ്തഫ പട്ടാമ്പി ജനറല്‍ സെക്രട്ടറി, അസീസ് ഖാന്‍ ട്രഷറര്‍, ഷംസ് കൊച്ചിന്‍ (രക്ഷാധികാരി ), ഉമ്മര്‍ പാനായിക്കുളം (രക്ഷാധികാരി ), സത്താര്‍ കൊച്ചിന്‍ (വൈസ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.
ഹക്കിം പാലക്കാട് (ജോയിന്‍ സെക്രട്ടറി ), നൗഷാദ് മഞ്ഞപ്പാറ (പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ )സജിമോന്‍ (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ), ബൈജു മാത്യൂ(പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍) എന്നിവരെയും, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങങ്ങളായി :സഹല്‍ തൊടുപുഴ, ഷിബു പത്തനംതിട്ട , അഷ്റഫ് വടകര, ഗീത് കൊച്ചിന്‍, റസീന്‍ ഖാന്‍, നിസാര്‍ പി സി, ഗണേഷ് കുമാര്‍, മുഹമ്മദ് സഗീര്‍, മണികണ്ഠന്‍, വിനോദ് കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.