bahrainvartha-official-logo
Search
Close this search box.

ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു

covid mumbai
മുംബൈ: ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരുടെയും ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ രണ്ടാമത്തെ ശ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ജയ ബച്ചന്റെ ഫലം നെഗറ്റീവാണ്. മുംബൈ മേയറാണ് ഇരുവരുടെയും ആന്റിജന്‍ ഫലം പുറത്തുവിട്ടത്.
ശനിയാഴ്ച രാത്രി ബോളിവുഡ് ബിഗ്ബി അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമിതാഭ് ബച്ചന് കോവിഡ് ബാധിച്ച വിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. അതിന് പിന്നാലെയാണ് അഭിഷേകിന്റെയും ഫലം പോസിറ്റീവാകുന്നത്. ബച്ചന്‍ കുടുംബവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ സാമ്പിള്‍ പരിശോധനക്കയച്ചിരിക്കുകയാണ്. മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!