മാനമ: പൊതുനിരത്തില്‍ നഗ്നയായി ഇറങ്ങിയ ഇറ്റാലിയന്‍ പൗരയുടെ കാമുകന്റെ അപ്പീല്‍ ബഹ്‌റൈന്‍ കോടതി തള്ളി. ബഹ്‌റൈന്‍ പൗരനായ പ്രതിയുടെ അവസാന അപ്പീലും കോടതി തള്ളിയതോടെ ശിക്ഷ പൂര്‍ണമായും അനുഭവിക്കേണ്ടി വരും. ലഹരി മരുന്ന് ഉപയോഗിച്ചതാണ് ഇയാള്‍ക്കെതിരെ ചാര്‍ത്തപ്പെട്ടിരിക്കുന്ന കുറ്റകൃത്യം.
നേരത്തെ ഇയാളുടെ കാമുകിയായ ഇറ്റാലിയന്‍ യുവതിക്ക് 2 വര്‍ഷം തടവും 10,000 ദിര്‍ഹം പിഴയും കോടതി ശിക്ഷയായി വിധിച്ചിരുന്നു. സദാചാര വിരുദ്ധ പ്രവൃത്തി, ലഹരി ഉപയോഗം, പോലീസുകാരനെ അപമാനിക്കല്‍, ജോലി തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ ചാര്‍ത്തപ്പെട്ടിരുന്ന കുറ്റകൃത്യങ്ങള്‍. 2019 ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച് കോടതി വിധി പുറത്തുവന്നത്.
ഇവരുടെ കാമുകനായ ബഹ്‌റൈനി യുവാവും ലഹരി ഉപയോഗിച്ചിരുന്നതായി നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിയുകയും ചെയ്തു. 12 മാസമാണ് കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.