മനാമ: ഐവൈസിസി ഒരുക്കുന്ന മൂന്നാമത്തെ ചാര്‍ട്ടേഡ് വിമാനത്തിലേക്കുള്ള ബുക്കിംഗ് തുടരുന്നു. ജൂലൈ 21ന് വിമാനം തിരുവനന്തപുരത്തേക്ക് പറന്നുയരും. കൊല്ലം പ്രവാസി അസോസിയേഷന്റെ സഹകരണത്തോടെയാണ് ചാര്‍ട്ടേഡ് വിമാനം സജ്ജമാക്കിയിരിക്കുന്നത്.
എംബസിയുടെയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും യാത്ര. 23+23 ലഗേജ് സൗകര്യമുണ്ടായിരിക്കും. 6 കിലോ ഹാന്‍ഡ് ബാഗ് കരുതാവുന്നതാണ്.
ഈ വിമാനത്തില്‍ യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ലിങ്കില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.