bahrainvartha-official-logo
Search
Close this search box.

പോലീസുകാരന്റെ ജീവനെടുത്ത സ്‌ഫോടന കേസ് പ്രതികളുടെ വധശിക്ഷ ശരിവെച്ച് ബഹ്‌റൈന്‍ കോടതി

court

മനാമ: പോലീസുകാരന്റെ ജീവനെടുത്ത അല്‍ ദയര്‍ സ്‌ഫോടന കേസ് പ്രതികളുടെ വധശിക്ഷ ശരിവെച്ച് ബഹ്‌റൈന്‍ കോടതി. ബഹ്‌റൈന്റെ പരമോന്നത കോടതിയാണ് പ്രതികളുടെ കുറ്റകൃത്യത്തിന്റെ തോത് കണക്കിലെടുത്ത് വധശിക്ഷ ശരിവെച്ചത്. വധശിക്ഷയുടെ തിയതി പിന്നീട് തീരുമാനിക്കും.

2014 ഫെബ്രുവരി പതിനാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബഹ്‌റൈനിലെ ദയറില്‍ പ്രതികള്‍ സ്ഥാപിച്ച് ബോംബ് പൊട്ടിത്തെറിച്ച് അബ്ദുള്‍ വഹീദ് അല്‍ ബലൂശി എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും അഞ്ചിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കേസ് അന്വേഷിച്ച പോലീസ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ വിമാനത്താവളത്തിലെ മുന്‍ സുരക്ഷാ ജീവനക്കാരനായ മുഹമ്മദ് റംദാന്‍ ഹുസൈന്‍, ഹോട്ടല്‍ ജീവനക്കാരനായിരുന്ന ഹുസൈന്‍ മൂസ്സ മുഹമ്മദ് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതിയില്‍ തെളിഞ്ഞു. പിന്നീടാണ് ഇരുവര്‍ക്കും വധശിക്ഷ വിധിച്ചത്. തീവ്രവാദം സംബന്ധിച്ച കേസുകളില്‍ ഒത്തുതീര്‍പ്പില്ലാത്ത നിലപാടുള്ള രാജ്യമാണ് ബഹ്‌റൈന്‍. രാജ്യത്തെ നിയമവ്യവസ്ഥിതിയനുസരിച്ച് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!