മനാമ: ഇന്ത്യന്‍ ക്ലബ് – ബഹ്റൈന്‍ ചാര്‍ട്ടര്‍ വിമാനങ്ങളുടെ മൂന്നാംഘട്ട സര്‍വീസുകളുടെ ഭാഗമായി മംഗലാപുരത്തേക്ക് ആദ്യത്തെ ചാര്‍ട്ടേഡ് പ്രഖ്യാപിച്ചു. റിയാ ട്രാവല്‍സിനൊപ്പം, കര്‍ണാടക കള്‍ച്ചറല്‍ ഫെഡറേഷന് (കെസിഎഫ് – ബഹ്റൈന്‍) സംയുക്തമായിട്ടാണ് വിമാനം സജ്ജമാക്കുന്നത്. ഇന്ത്യന്‍ ക്ലബ് – ബഹ്റൈന്റെ ചാര്‍ട്ടേഡ് വിമാനങ്ങളുടെ തുടര്‍ച്ചയായാണ് ഈ സംരംഭവും.
ഈ മാസാവസാനത്തോടെ കൂടി യാത്ര ചെയ്യുവാനുള്ള തരത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജോലി നഷ്ടപ്പെട്ടവര്‍ക്കും, മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കും നാട്ടില്‍ പോവാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായകരമായി ഇന്ത്യന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ കൊച്ചി, തിരുവനന്തപുരം, ഹൈദരാബാദ്, ഡല്‍ഹി എന്നീ സ്ഥലങ്ങളിലേക്കും ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ ബുക്കിംഗ് തുടരുകയാണ്.
ഇന്ത്യന്‍ എംബസിയുടെയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും യാത്ര.
മംഗലാപുരത്തേക്കുള്ള ബുക്കിങ്ങിനായി; 37700617, 33132034, 38884027.
മറ്റു സ്ഥലങ്ങളിലേക്കുള്ള വിവരങ്ങള്‍ക്ക്; 34482561, 38809471, 39899300