റിയാദ്: കോവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കായംകുളം എരുവ ചെറുകാവില്‍ സ്വദേശി ഷഹാന മന്‍സിലില്‍ ജഹാംഗീര്‍ (59) ആണ് മരിച്ചത്. ഇദ്ദേഹം രണ്ടാഴ്ചയായി ദമ്മാം ആശുപത്രിയില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. കടുത്ത പനിയും ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിനാല്‍ ജഹാംഗീറിനെ ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവായി.
തിങ്കളാഴ്ച്ച രാത്രിയോടെ ആരോഗ്യനില പൂര്‍ണ്ണമായും വഷളാവുകയായിരുന്നു. ഇന്നലെ രാവിലെയാണ് ഇദ്ദേഹം മരണപ്പെട്ടത്. മൃതദേഹം ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്. ഭാര്യ: ഷാഹിദ, മക്കള്‍: ഷഹാന, ഷാഹിര്‍, സുമീര്‍, സാനിയ.