മനാമ: ബഹ്റൈനില്‍ ഇന്ന് അഞ്ച് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 602 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പ്രവാസി തൊഴിലാളികളും 79ഉം 71ഉം വയസുള്ള സ്വദേശികളുമാണ് ഇന്ന് മരണപ്പെട്ടത്. 41,44,73 എന്നിങ്ങനെയാണ് മരണപ്പെട്ട പ്രവാസികളുടെയും പ്രായം.
ഇന്ന് വൈറസ് സ്ഥിരീകരിച്ച 351 പേര്‍ പ്രവാസികളാണ്. നിലവില്‍ 4210 പേരാണ് വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 47 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
അതേസമയം രാജ്യത്ത് 602 പേര്‍ കൂടി രോഗമുക്തരായിട്ടുണ്ട്. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 29753 ആയി ഉയര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ് ഇതുവരെ 685318 പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്.
ഇതുവരെ 116 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.