മനാമ: ‘സ്വയം തട്ടിക്കൊണ്ടുപോകല്‍’ നാടകം കളിച്ച കൗമാരക്കാരന് ആറ് മാസം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി. ക്ലാസില്‍ കയറാതിരിക്കാന്‍ കൂട്ടുകാരുമൊത്ത് തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്ത 18കാരനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഗള്‍ഫ് ഡെയ്‌ലി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പഠിക്കുന്ന സ്ഥാപനത്തിലെ നിര്‍ബന്ധിത ക്ലാസില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു പ്രതി കൂട്ടുകാരുമൊത്ത് ‘സ്വയം തട്ടിക്കൊണ്ടുപോകാന്‍’ തീരുമാനിച്ചത്. കൂട്ടുകാരില്‍ ഒരാള്‍ പോലീസുകാരനായി അഭിനയിച്ചു. തട്ടിക്കൊണ്ടുപോകല്‍ ടീമിനെയും മറ്റു കാര്യങ്ങളും പ്രതി തന്നെയാണ് ആസൂത്രണം ചെയ്തത്. കുറ്റം തെളിഞ്ഞതോടെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.