bahrainvartha-official-logo
Search
Close this search box.

കെഎംസിസി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ ഓണ്‍ലൈന്‍ മലയാള പഠന ക്ലാസ് ഇന്ന് ആരംഭിക്കും

kmcc online clas

മനാമ: കെഎംസിസി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ ഓണ്‍ലൈന്‍ മലയാള പഠന ക്ലാസ് ഇന്ന് ആരംഭിക്കും. വൈകീട്ട് ആറ് മണിക്ക് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ അധ്യാപിക സായി ശ്വേത ക്ലാസ് ഉദ്ഘാടനം ചെയ്യും. കെഎംസിസി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ പ്രവര്‍ത്തന പദ്ധതിയായ മിഷന്‍ 50 ന്റെ ഭാഗമായി വനിതാ വിംഗാണ് ഓണ്‍ലൈന്‍ പഠനക്ലാസ് സംഘടിപ്പിക്കുന്നത്.

പ്രഗത്ഭരായ അധ്യാപകരുടെ കാര്‍മ്മികേയത്വത്തില്‍ ആറു വയസ്സ് മുതല്‍ പതിമൂന്നു വയസ്സ് വരെയുള്ള നൂറ്റിപ്പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ബാച്ചുകളായാണ് ക്ളാസുകള്‍ നല്‍കും. മലയാള ഭാഷ പഠിക്കാന്‍ എല്ലാവര്‍ക്കും അവസരമൊരുക്കുന്നതിന് ഭാഗമായിട്ടാണ് പഠന ക്‌ളാസ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!