bahrainvartha-official-logo
Search
Close this search box.

കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 34 പേരുടെ ഉറവിടം വ്യക്തമല്ല

keralam covid

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 82 പേര്‍ വിദേശത്ത് നിന്ന് തിരികെയെത്തിയവരാണ്. 54 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. സമ്പര്‍ക്ക രോഗബാധതിരില്‍ 34 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തേനിയില്‍ നിന്നെത്തിയ ഇടുക്കി സ്വദേശിയാണ് ഇന്ന് മരിച്ചത്.

തിരുവനന്തപുരം 151, കൊല്ലം 85, എറണാകുളം 80, മലപ്പുറം 61, കണ്ണൂര്‍ 57, പാലക്കാട് 46, ആലപ്പുഴ 46, കാസര്‍കോട് 40, പത്തനംതിട്ട 40, കോഴിക്കോട് 39, കോട്ടയം 39, തൃശ്ശൂര്‍ 19, വയനാട് 17 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. അതേസമയം ഇന്ന് 274 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം 11, കൊല്ലം 11, ആലപ്പുഴ 70, കോട്ടയം 10, ഇടുക്കി 5, എറണാകുളം ഏഴ്, തൃശ്ശൂര്‍ ആറ്, പാലക്കാട് 39 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,524 സാമ്പിളുകള്‍ പരിശോധിച്ചു. 1,62,444 പേര്‍ നിരീക്ഷണത്തിലാണ്. 8277 പേര്‍ ആശുപത്രിയിലുണ്ട്. 987 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 8056 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 3,08,348 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഇതില്‍ 7410 റിസള്‍ട്ട് വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 10,942 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 96,547 നെഗറ്റീവായി. 353 ഹോട്ട്‌സപോട്ടുകളാണ് കേരളത്തില്‍ നിലവിലുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!