കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഇന്ന് മാത്രം വര്‍ദ്ധിച്ചത്. വരും ദിവസങ്ങളില്‍ റെക്കോര്‍ഡ് വില വര്‍ധനവ് പ്രതീക്ഷിക്കാമെന്ന് സാമ്പത്തിക വിദ്ഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഗ്രാമിന് 4,660 രൂപയും പവന് 37,280 രൂപയുമാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പണിക്കൂലിയും മറ്റു ചാര്‍ജുകള്‍ നോക്കിയാല്‍ പവന് 50,000 രൂപ വരെ ഉപഭോക്താവ് നല്‍കേണ്ടി വരും. സമീപകാലത്തെ ഏറ്റവും വലിയ വര്‍ദ്ധനവാണിത്.
ആഗോളതലത്തിലും സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) അന്താരാഷ്ട്ര വിപണിയില്‍ 1,858 ഡോളറാണ് നിലവിലെ നിരക്ക്. നിക്ഷേപര്‍ക്കിടയില്‍ സ്വര്‍ണത്തിന് സ്വീകാര്യത വര്‍ദ്ധിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ സ്വര്‍ണവിപണി നേരത്തെ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിപണി വീണ്ടും സജീവമായി.