bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിലെ 99.7 ശതമാനം പേരും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍; ടിആര്‍എ സര്‍വ്വേ ഫലം

internet

മനാമ: ബഹ്‌റൈനില്‍ 99.7 ശതമാനം പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതായി ടെലി കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (ടി.ആര്‍.എ) സര്‍വേ ഫലം. രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ എല്ലാ സാമ്പത്തിക നിലയിലുള്ളവര്‍ താങ്ങാവുന്നതാണെന്ന് സൂചനയാണ് സര്‍വ്വഫലം നല്‍കുന്നത്. ചെറിയൊരു ശതമാനം ആളുകള്‍ ഒഴിച്ച് മറ്റെല്ലാവരും ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ബഹ്‌റൈന്‍.

ലോക സാമ്പത്തിക ഫോറം കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ ശതമാന കണക്കില്‍ ബഹ്‌റൈന്‍ നാലാം സ്ഥാനത്താണെന്ന് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ എല്ലാവരും മൊബൈല്‍ ഫോണിന്റെ സൗകര്യം വിനിയോഗിക്കുന്നവരാണെന്ന് ടെലി കമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന വ്യക്തികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.

രാജ്യത്തെ ടെലികമ്യൂണിക്കേഷന്‍ സേവനങ്ങളില്‍ 80 ശതമാനം പേരും സംതൃപ്തരാണ്. ലാന്‍ഡ് ഫോണുകളെക്കാള്‍ കൂടുതല്‍ വീടുകളില്‍ മൊബൈല്‍ ഫോണുകളാണ് ഉപയോഗിക്കുന്നതെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!