bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്കുള്ള വന്ദേഭാരത് വിമാന ടിക്കറ്റ് നിരക്ക് 106 ദിനാറായി വർദ്ധിപ്പിച്ചു; ജൂലൈ 28നാണ് അടുത്ത സർവീസ്

air indiA

മനാമ: ബഹ്​റൈനിൽ നിന്ന്​ കൊച്ചിയിലേക്കുള്ള വന്ദേഭാരത്​ വിമാനത്തി​​ൻ്റെ നിരക്ക്​ വർധിപ്പിച്ചു. എയർ ഇന്ത്യ എക്​സ്​പ്രസ്​ സർവീസിന്​ ഇതുവരെ 85 ദിനാർ ആയിരുന്നത്​ 106 ദിനാർ ആയാണ്​ വർധിപ്പിച്ചിരിക്കുന്നത്​. 21 ദിനാറി​​ൻ്റെ അധികച്ചെലവാണ്​ ഇനി യാത്രക്കാർക്ക്​ ഉണ്ടാവുക. വിമാന സർവീസിനുള്ള ചെലവ്​ ഉയർന്ന സാഹചര്യത്തിലാണ്​ നിരക്ക്​ കൂട്ടിയതെന്നാണ്​ എയർ ഇന്ത്യ എക്സ്പ്രസ്​ അധികൃതർ സൂചിപ്പിക്കുന്നത്.

വന്ദേഭാരത് മിഷൻ്റെ നാലാം ഘട്ടത്തിൽ
ബഹ്​റൈനിൽ നിന്ന്​ കൊച്ചിയിലേക്ക്​ ജൂലൈ 28നാണ്​ ഇനി സർവീസുള്ളത്​. പുതിയ ഷെഡ്യൂൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കേരളത്തിലേക്ക് പുറപ്പെടാനിരിക്കുന്ന ഏക വിമാനവും ഇതാണ്.  ആദ്യ മൂന്ന് ഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി മിഷൻ്റെ നാലാം ഘട്ടത്തിൽ കേരളത്തിൽ നിന്ന് ബഹ്റൈനിലേക്ക് യാത്രികരെ കൊണ്ടുവരാൻ അനുമതി ലഭിച്ചിരുന്നില്ല.

ഇതുവരെ 3398 പേരാണ്​ ബഹ്​റൈനിൽ നിന്ന്​ കേരളത്തിലേക്ക് വന്ദേ ഭാരത് ദൗത്യം വഴി നാടണഞ്ഞത്. ചാർട്ടേഡ് വിമാനങ്ങളും നിരവധിയായി വന്നതോടെ നാട്ടിലേക്കുള്ള യാത്രക്കാരുടെ തിരക്ക്​ ഇപ്പോൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്​.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!