മനാമ: കൊല്ലം ശൂരനാട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. ബഹ്റൈനിലെ ശൂരനാട് കൂട്ടായ്മയുടെ ജോ. സെക്രട്ടറിയായ ഷിബു വർഗീസ് (42) ആണ് മരിച്ചത്. സാമൂഹിക ജീവകാരുണ്യ മേഖലയിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. സ്വകാര്യ സ്കൂളിലെ ജീവനക്കാരനായിരുന്നു. ഭാര്യ റിൻസിയും ഏക മകൻ ആനോനും (1 വയസ്) ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
