bahrainvartha-official-logo

കടും വേനലില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം പകരാന്‍ ‘ബിഎംബിഎഫ് ഹെല്‍പ് & ഡ്രിങ്ക് 2020’ കര്‍മപദ്ധതിക്ക് തുടക്കമായി

bksf

മനാമ: കഠിനമായ ചൂടില്‍ വലയുന്ന തൊഴിലാളികള്‍ക്ക് ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം (ബി.കെ.എസ്.എഫ്), ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം (ബി.എം.ബി.എഫ്) എന്നിവ സംയുക്തമായി കുടിവെള്ളം, പഴങ്ങള്‍, മറ്റു ഭക്ഷണങ്ങള്‍ എന്നിവ വിതരണം ചെയ്തു. ‘ബിഎംബിഎഫ് ഹെല്‍പ് & ഡ്രിങ്ക് 2020’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയൂടെ തൊഴിലാളികള്‍ക്ക് കുടിവെള്ളം, പഴങ്ങള്‍, മറ്റു ഭക്ഷണങ്ങള്‍ എന്നിവ എത്തിച്ചു നല്‍കുകയായിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഭക്ഷണ വിതരണം. വേനലിലെ കടുത്ത ചൂടില്‍ കഷ്ടപ്പെടുന്ന തൊഴിലാളികളുടെ ആരോഗ്യ പരിപാലനത്തിന് മുന്‍ഗണന നല്‍കിയാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

മനാമയിലെ ഫിനാന്‍ഷ്യല്‍ ഹാര്‍ബര്‍ തൊഴിലാളി സൈറ്റില്‍ പ്രവാസി കമീഷന്‍ അംഗം സുബൈര്‍ കണ്ണൂരും ബി.എം.ബി.എഫ് ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായിയും സംയുക്തമായി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബി.കെ.എസ്.എഫ്, ബി.എം.ബി.എഫ് അംഗങ്ങളായ ലത്തീഫ് മരക്കാട്ട്, അന്‍വര്‍ കണ്ണൂര്‍, കാസിം പാടത്തെകായില്‍, അജീഷ് കെ.വി, അന്‍വര്‍ ശൂരനാട്, ജൈനല്‍, നൗഷാദ് പൂനൂര്‍, മൊയ്തീന്‍ ഹാജി, സത്യന്‍ പേരാമ്പ്ര, മന്‍സൂര്‍, സലീം കണ്ണൂര്‍, നജീബ്, സലീം അമ്പലായി എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബഹ്‌റൈനില്‍ വേനല്‍ക്കാലത്ത് കുടിവെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!