bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കവിഞ്ഞു; 24 മണിക്കൂറില്‍ 50,000ത്തിനടുത്ത് കേസുകള്‍

COVID-19

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 48,916 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് രോഗികളുടെ എണ്ണം 13,36,861ത്തിലേക്ക് ഉയര്‍ന്നത്. 757 പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് മരണസംഖ്യ 31,358 ആയി. നിലവില്‍ 4,56,071 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 8,49,431 പേര്‍ കോവിഡ് മുക്തി നേടി. 4.20 ലക്ഷം പേരുടെ സാംപിളുകളാണ് ഇന്നലെ മാത്രം പരിശോധനക്ക് വിധേയമാക്കിയത്.

കോവിഡ് കേസുകളുടെ പ്രതിദിന വര്‍ധനവില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചേക്കും. അതേസമയം ഡല്‍ഹി എയിംസില്‍ കോവിഡിനെതിരെ ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ‘കോവാക്സിന്‍’ ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു. രാജ്യത്തെ പ്രധാന കോവിഡ് ഹോട്‌സ്‌പോട്ടായ മഹാരാഷ്ട്രയില്‍ ഇന്നലെ 9985 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 298 പേര്‍ മരണപ്പെടുകയും ചെയ്തു. 3.57 ലക്ഷമാണ് നിലവില്‍ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം. 6,785 പുതിയ കേസുകളാണ് തമിഴ്നാട്ടില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാടിന് പുറമെ ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം കേരളത്തില്‍ ഇന്നലെ (ജൂലൈ 24) 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 58 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!