ബഹ്റൈൻ സലഫി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഖൈമ ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: സലഫി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഖൈമ ക്യാമ്പ് സംഘടിപ്പിച്ചു. ഹാരിസുദീൻ പറളി (മരുഭൂമി മനുഷ്യനെ പഠിപ്പിച്ച പാഠങ്ങൾ)അബ്ദുൾറസാഖ് കൊടുവള്ളി (പൊരുളറിയാൻ പ്രശ്നോത്തരി) ബാസിൽ സ്വലാഹി (കുരുന്നു കൂട്ടം) എന്നിവർ വ്യത്യസ്ത പരിപാടികൾക്കു നേതൃത്വം നൽകി. ശേഷം കുട്ടികൾക്കും മുതിർന്നവർക്കുമായി കായിക മത്സരങ്ങൾ നടന്നു. മൂസ സുല്ലമി പരിപാടി ഉത്ഘാടനം ചെയ്തു സ്വാഗത സംഘം ചെയർമാൻ അബ്ദുൽമജീദ് കുറ്റ്യാടി പരിപാടി നിയന്ത്രിച്ചു.