മനാമ: കോവിഡ് പോര്‍മുഖത്തുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അറിയിച്ച് ബഹ്‌റൈന്‍ ആരോഗ്യമന്ത്രി ഫൗയിഖ ബിന്‍ത് അല്‍ സലാഹ്. കോവിഡ് ചികിത്സ, ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ക്വാറന്റീന്‍ സെന്ററുകളില്‍ സുരക്ഷിതവും നിലവാരമുള്ളതുമായി സേവനങ്ങളാണ് ജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങള്‍ക്കും നീക്കങ്ങള്‍ക്കും ബഹ്‌റൈന്‍ രാജാവ് നല്‍കി വരുന്ന പിന്തുണയ്ക്ക് മന്ത്രി നന്ദി രേഖപ്പെടുത്തി. കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ ജനങ്ങളുടെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായ പ്രവര്‍ത്തനം ആരംഭിച്ച കോള്‍ സെന്ററും മന്ത്രി സന്ദര്‍ശിച്ചിട്ടുണ്ട്. ഫെബ്രുവരിയിലാണ് ഈ കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരംഭിച്ച വിവിധ സെന്ററുകളുടെ നിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലും മന്ത്രി സന്ദര്‍ശിച്ചിരുന്നു.