മനാമ: ജൂണ്‍ മാസത്തില്‍ മാത്രം ബഹ്‌റൈനിലെ ജനവാസ മേഖലകളില്‍ രജിസ്റ്റര്‍ ചെയ്തത് 1,511 ട്രാഫിക് നിയമ ലംഘനങ്ങള്‍. ഡയറക്ടര്‍ ഓഫ് ട്രാഫിക് ഓപ്പറേഷന്‍സ് ആന്റ് കണ്‍ട്രോള്‍, കേണല്‍. അഡേല്‍ അല്‍ ദോസൈരിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അനുവാദമില്ലാത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക, ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുന്ന വിധത്തില്‍ ബൈക്കോടിക്കുക, റോഡില്‍ വാഹനങ്ങള്‍ ഉപയോഗിച്ച് അഭ്യാസം തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഡ്രൈവര്‍മാര്‍ക്കെതിരെ ജനങ്ങള്‍ നല്‍കിയ പരാതിയിന്മേലും നടപടി സ്വീകരിച്ചുണ്ടെന്ന് കേണല്‍. അഡേല്‍ അല്‍ ദോസൈരി വ്യക്തമാക്കി. റോഡില്‍ വാഹനങ്ങള്‍ ഉപയോഗിച്ച് അഭ്യാസം നടത്തിയ 47 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച ലംഘനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
വാഹനമോടിക്കുമ്പോള്‍ റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. ജനവാസ മേഖലയില്‍ വാഹനമോടിക്കുമ്പോള്‍ കുട്ടികളുടെയും വയോധികരുടെയും സുരക്ഷ കണക്കിലെടുത്ത് അധിക കരുതല്‍ വേണമെന്നും കേണല്‍. അഡേല്‍ അല്‍ ദോസൈരി ഓര്‍മ്മപ്പെടുത്തി.