bahrainvartha-official-logo
Search
Close this search box.

കേരളത്തിൽ ഇന്ന് 1167 പേർക്ക് കോവിഡ്; 888 പേര്‍ക്ക് സമ്പർക്കത്തിലൂടെ, ഉറവിടം വ്യക്തമല്ലാത്ത 55 കേസുകള്‍

KERCOVID

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 888 പേർക്കാണ് സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചത്. ഇതിൽ 55 പേരുടെ ഉറവിടെ വ്യക്തമല്ല. വിദേശത്ത് നിന്നും വന്ന 122 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്ന 96 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. 33 ആരോ​ഗ്യ പ്രവർത്തകർക്കും രോ​ഗബാധയുണ്ട്.

നാല് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. എറണാകുളം സ്വദേശി 82 വയസ്സുള്ള അബൂബക്കർ, കാസർകോട് സ്വദേശി 70 വയസ്സുള്ള അബ്ദുറഹിമാൻ, ആലപ്പുഴയിലെ 65 വയസ്സുള്ള സൈനുദ്ദീൻ, തിരുവനന്തപുരത്ത് 65 വയസ്സുള്ള സെൽവമണി എന്നിവരാണ് ഇന്ന് മരണപ്പെട്ടത്.

തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂർ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂർ 43, കാസർകോട് 38, ഇടുക്കി 7 എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

അതേസമയം ഇന്ന് 678 പേര്‍ കൂടി രോഗമുക്തി നേടി. തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂർ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂർ 15, കാസർകോട് 36. എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!