ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 47,703 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 14,83,156 ആയി രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു. ഇന്നലെ 654 പേര്‍ കൂടി മരണപ്പെട്ടതോടെ 33,425 ആയി ആകെ മരണനിരക്ക്. കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഇന്നലെ 35,175 പേര്‍ രോഗമുക്തരായി. 9,52,744 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 10 ലക്ഷത്തിലധികം കോവിഡ് പരിശോധനകളാണ് രണ്ട് ദിവസം കൊണ്ട് നടത്തിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതിദിന രോഗബാധ പതിനായിരത്തിനടുത്തെത്തിയ മഹാരാഷ്ട്രയില്‍ ഇന്നലെ 7924 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ കണക്കുകള്‍ പ്രകാരം മഹാരാഷ്ട്രയില്‍ 3,83,723 പേര്‍ക്കാണ് ഇത് വരെ കൊവിഡ് ബാധിച്ചത്. രണ്ടായിരത്തിലധികം കേസുകളാണ് ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്നാട്ടില്‍ ഇതുവരെ 2,20,716 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്നലെ 6,993 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 6,051 പേര്‍ക്ക് കൂടി ഇന്നലെ ആന്ദ്രാപ്രദേശില്‍ രോഗം ബാധിച്ചു. ഇതോടെ 1,02,341 ആയി ആകെ രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു. കര്‍ണ്ണാടകയിലും രോഗബാധിതരില്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. 5,324 പുതിയ കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കേസുകള്‍ 1,01,465 ആയി.
അതേസമയം കേരളത്തില്‍ ഇന്നലെ (ജൂലൈ 27) 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 161 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 86 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 70 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 68 പേര്‍ക്കും, കോട്ടയം ജില്ലയിലെ 59 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 41 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 40 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 38 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 30 പേര്‍ക്കും, കൊല്ലം ജില്ലയിലെ 22 പേര്‍ക്കും, പത്തനംതിട്ട, വയനാട് ജില്ലകളിലെ 17 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയിലെ 15 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.