മനാമ: ബഹ്‌റൈൻ കേരളീയ സമാജവും നാടക കലാകാരന്മാരുടെയും ആസ്വാദകരുടെയും കൂട്ടായ്‌മയായ ബഹ്‌റൈൻ നാടക വേദിയും സംയുക്തമായി സംഘടിപ്പിച്ച “ലാൽസനോടൊപ്പം” കലാസന്ധ്യ ഒരു മികച്ച വിജയമായതായി സമാജം ആക്റ്റിംഗ് പ്രസിഡന്റ് മോഹൻ രാജ് പി എൻ, ജനറൽ സെക്രട്ടറി, എം പി രഘു എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു. സംഗീതം, നൃത്തനൃത്യങ്ങൾ, തത്സമയ ചിത്രരചന തുടങ്ങിയ വിവിധ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള കലാസന്ധ്യ ലേക് ഷോർ ആശുപത്രിയിൽ കാൻസർ ചികിത്സക്കായി തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ബഹ്റൈൻ പ്രവാസി ലാൽസന്റെ രോഗത്തെ ചെറുത്ത് തോൽപ്പിക്കാനും പൂർണ ആരോഗ്യത്തിലേക്ക് മടങ്ങിവരാനുള്ള നിശ്ചയ ദാർഢ്യത്തിനും മനകരുത്തിനു ഉള്ള ഒരു കൈത്താങ്ങ് എന്ന ലക്ഷ്യ ത്തോടെയാണു സംഘടിപ്പിച്ചത്.
“ലാൽസനോടൊപ്പം” കൈ കോർത്ത് ഒരിക്കലും വറ്റാത്ത നന്മയുടെ ഉറവിടമാണ് ബഹ്‌റൈൻ കേരളീയ സമാജം എന്ന് ഒരിക്കൽ കൂടി തെളിയിച്ചതായി സംഘാടകര്‍ അഭിപ്രായപെട്ടു. ബഹ്‌റൈന്‍ കേരളീയ സമാജം സബ് കമ്മിറ്റി അംഗങ്ങള്‍, ബഹ്‌റൈനിലെ നാടക വേദി പ്രവര്‍ത്തക ര്‍, ഇതര സംഘടനകള്‍, പ്രശസ്തരായ കലാകാരന്മാര്‍ കലാകാരികള്‍ കൂടാതെ ഈ പരിപാടിയോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ അറിയിക്കുന്നതായി സമാജം ഭരണസമിതി അറിയിച്ചു.
നിങ്ങൾക്കും ലാൽസനെ സഹായിക്കാം..!!
2 വർഷങ്ങൾക്ക് മുൻപ് വരെ ബഹ്‌റൈനിൽ പൊതു പ്രവർത്തനരംഗത്തും, ജീവകാരുണ്യ മേഖലയിലും സജീവമായിരുന്നു ലാൽസൺ. ഏത് രാത്രിയിലും സ്വന്തം കാര്യം മാറ്റി വെച്ച് മറ്റുള്ളവർക്ക് വേണ്ടി ഇറങ്ങി തിരിച്ച, കലാ-കായിക മേഖലയിൽ നിരവധി പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്ന വ്യക്തിത്വമായിരുന്നു ലാൽസൺ.
2 വർഷങ്ങൾക്ക് മുമ്പ് അവധി ആഘോഷിക്കാൻ കുടുംബവുമായി നാട്ടിലെത്തിയപ്പോഴായിരുന്നു ലാൽസൺ കഴുത്തിൽ ഉണ്ടായിരുന്ന തടിപ്പ് അർബുദമായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. എന്നാൽ അത്ഭുതപ്പിക്കുന്ന മനകരുത്തു കൊണ്ട് ഈ യുവാവ് തന്റെ ജീവിതം തിരിച്ചു പിടിക്കുന്ന കാഴ്ച ആയിരുന്നു പിന്നീട് കണ്ടത്. 1 വർഷം തിരുവനന്തപുരം RCCയിലെ ചികിത്സയായിരുന്നു. 4 മാസങ്ങൾക്ക് ശേഷം 10 ദിവസത്തേക്ക് ജോലിസംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി ബഹ്‌റൈനിൽ വന്ന ലാൽസൺ “കാൻസർ എന്നാ മാറാരോഗത്തെ എങ്ങനെ നേരിടാം എന്നും, കേരളത്തിൽ കിട്ടാവുന്ന കാൻസർ ചികിത്സയെ കുറിച്ചും” ബഹ്‌റൈനിൽ ഒരു ക്ലാസ്സുമെടുത്തിരുന്നു.
പിന്നീട് നാട്ടിലെ ചികിത്സ തുടരുകയും എന്നാൽ ദിവസങ്ങൾ കൊണ്ട് അവനു ആരോഗ്യം വളരെ മോശമായ ഒരു അവസ്ഥ വന്നപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കാൻസർരോഗ വിദഗ്ധൻ ഗംഗാധരൻ ഡോക്ടറേ സമീപിക്കുകയും, വിവിധ പരിശോധനകൾ നടത്തുകയും ചെയ്തപ്പോൾ ആയിരുന്നു മുൻപ് നടത്തിയ റേഡിയേഷന്റ കാഠിന്യം കൊണ്ട് അന്നനാളം കരിഞ്ഞ യാഥാർഥ്യം തിരിച്ചറിഞ്ഞത്. വായിൽ കൂടി മരുന്ന് കഴിക്കാനോ, വെള്ളം ഇറക്കാനോ കഴിയാത്ത അവസ്ഥയിലാവുകയും കഴിഞ്ഞ ഒരു വർഷമായി മരുന്നും, ലായിനിയായി അരച്ച ആഹാരവും വയറ്റിനുള്ളിൽ കൂടി തുളയിട്ടു കൊടുക്കുകയുമാണിന്ന് ചെയ്യുന്നത്. ജീവിതത്തിലേക്ക് താൻ തിരിച്ചുവരുമെന്ന ഉത്തമവിശ്വാസം ഇന്നും ലാൽസണ് ഉണ്ട്. പക്ഷെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചികിത്സ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. വീട് പണയം വെച്ച് കിട്ടിയ തുകയും സ്നേഹിതർ നൽകിയ സഹായവും ആയിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. കഴിഞ്ഞ ജനുവരി 2ന് ആണ് ലേക്‌ഷോർ ഹോസ്പിറ്റലിൽ വീണ്ടും അഡ്മിറ്റ് ആക്കിയത്.
പ്രിയ ലാൽസന്റെ അമ്മയുടെയും, ഭാര്യയുടെയും പേരിൽ ഉള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു. നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യണം എന്ന് ഒരിക്കൽ കൂടി ഓർമ്മപെടുത്തുന്നു.
സഹായിക്കാൻ താല്പര്യമുള്ളവർക്ക് ഇനിയും ബന്ധപ്പെടാം : +97336296042, +97332059789
അല്ലെങ്കിൽ നേരിട്ട് അയക്കാം..
A/C No. 0096 0530 0000 6949
Bank : The South Indian Bank Ltd., 0096 Alapad Branch
IFSC : SIBL 0000096
Name A/c holder : Omana Kochappu & Stephy T.S.
വിലാസം :
ലാൽസൻ സി.കെ.
ചിറമ്മേൽ ഹൗസ്
പി.ഒ. പുള്ള് – 680 641
തൃശൂർ
Tel : 9400184882