ജിദ്ദ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദിയില്‍ മരിച്ചു. മലപ്പുറം വാകേരി ചേലേമ്പ്ര സ്വദേശി ഷബീര്‍ മുണ്ടനൂര്‍ (36) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. മക്കയിലെ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ കോവിഡിനെ തുടര്‍ന്ന് ഏതാനു ദിവസങ്ങളായി ചികിത്സയിലായിരുന്നു.
മക്കയില്‍ സര്‍വേയറായി ജോലി ചെയ്യുകയായിരുന്നു ഷബീര്‍. മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നഴ്‌സും മുജാഹിദ് പണ്ഡിതനായിരുന്ന സൈദ് മൗലവി രണ്ടത്താണിയുടെ പേരമകളുമായ ഷമീലയാണ് ഭാര്യ. മക്കളില്ല. പിതാവ്: അബ്ദുല്‍ റസാഖ്, മാതാവ്: ഖദീജ. സഹോദരിമാര്‍: സില്‍സില, ഷബീല.