“ഫീനാ ഖൈർ” ഭക്ഷണ കിറ്റുകൾ അൽഫുർഖാൻ സെന്റർ മലയാളം വിഭാഗം ഏറ്റുവാങ്ങി

image001

മനാമ: കോവിഡ് – 19 ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈൻ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തിവരുന്ന “ഫീനാ ഖൈർ” പദ്ധതിയുടെ ഭക്ഷണ കിറ്റുകൾ ക്യാപിറ്റൽ ഗവർണറേറ്റിലെ സ്ട്രാറ്റജിക് പ്ലാനിങ് & പ്രൊജക്ട്സ് മേധാവി യൂസുഫ് യഉക്കൂബ് ലോറിയിൽ നിന്നും ബഹ്റൈൻ അൽ ഫുർഖാൻ സെന്റർ മലയാളം വിഭാഗം പ്രതിനിധി ബഷീർ മദനി ഏറ്റുവാങ്ങി. വൺ ബഹ്റൈൻ ഹോസ്പിറ്റാലിറ്റി ജനറൽ മാനേജർ ആന്റണി പൗലോസ് സന്നിഹിതനായി.

കോവിഡ് – 19 മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് “ഫീനാ ഖൈർ” വലിയ രീതിയിൽ ആശ്വാസം ആവുകയാണ്. ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ ഖലീഫ യുടെ നേതൃത്വത്തിൽ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്.

പ്രസ്തുത ഭക്ഷണ കിറ്റുകൾ അൽഫുർഖാൻ സെന്റർ പ്രവർത്തകരായ സലാഹുദ്ദീൻ, കുഞ്ഞഹമ്മദ് വടകര, അഷ്റഫ് പൂനൂർ എന്നിവരുടെ നേതൃത്വത്തിൽ അർഹരായവർക്ക് വിതരണം നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!